കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോടിന് ഗുജറാത്തികളുടെ സമ്മാനം

  • By Lakshmi
Google Oneindia Malayalam News

Sweets
ദീപാവലിയെന്നാല്‍ കോഴിക്കോട്ടുകാര്‍ക്ക് ഉത്തരേന്ത്യന്‍ മധുരപലഹാരങ്ങളുടെ വിരുന്നകൂടിയാണ്. പുതിയ പുതിയ വടക്കേഇന്ത്യന്‍ മധുരപലഹാരങ്ങള്‍ മിക്കവയും കോഴിക്കോട്ടെ വിപണിയിലെത്തുന്നത് ദീപാവലിയ്ക്കാണ്. നഗരത്തിലും നഗരത്തിന് പുറത്തുമുള്ള ബേക്കറികളെല്ലാം ഭംഗിയായി അലങ്കരിച്ച് ദീപാലങ്കാരവും നടത്തിയാണ് ദീപാവലിയ്‌ക്കൊരുങ്ങുന്നത്.

കുടിയേറിയ ഗുജറാത്തികള്‍ ആദ്യകാലത്ത് തങ്ങളുടെ ബിസിനസ് സംരംഭങ്ങള്‍ ഈ നാട്ടില്‍ വേരുപിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നാട്ടുകാര്‍ക്കും അടുപ്പക്കാര്‍ക്കുമെല്ലാം വീട്ടില്‍ നിര്‍മ്മിച്ച രുചിയില്‍ പാലും നെയ്യും പഞ്ചസാരയും മുന്നില്‍ നില്‍ക്കുന്ന പലഹാരങ്ങള്‍ സമ്മാനിക്കുക പതിവായിരുന്നു.

നെയ്യപ്പം ഉണ്ണിയപ്പം പോലുള്ള പതിവു രുചികളില്‍ നിന്നുമാറിയ മധുരപലഹാരങ്ങളുടെ പാചകരീതി ഒടുവില്‍ ബേക്കറികളുടെ അപ്പക്കൂടുകളിലുമെത്തി. അങ്ങനെ കോഴിക്കോട് ഈ മധുരപലഹാരങ്ങളുടെ വലിയ വിപണിയായി മാറുകയും ചെയ്തു. എത്ര വിലകൂടിയാലും ദീപാവലിയ്ക്ക് ഒരു പെട്ടി മധുരപലഹാരമെങ്കിലും വാങ്ങാത്ത കോഴിക്കോട്ടുകാരുണ്ടാവില്ല. ബെര്‍ഫിയും, ലഡുവും, രസഗോളയും, ഗുലാബ് ജാമൂനുമെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ടതുതന്നെ.

അടുത്ത പേജില്‍

സ്വാംശീകരിക്കപ്പെട്ട സംസ്‌കാരം സ്വാംശീകരിക്കപ്പെട്ട സംസ്‌കാരം

English summary
Diwali is observing as a bright festival at Kozhikode. Most places have been brightly lit up well in advance with a view to celebrate the occasion in an elaborate manner. People adopted the festive style form the immigrant Gujrarathi families who were prominant in the business like gold and silver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X