കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാംശീകരിക്കപ്പെട്ട സംസ്‌കാരം

  • By Lakshmi
Google Oneindia Malayalam News

Diwali
മുമ്പൊക്കെയാണെങ്കില്‍ കോഴിക്കോട്ടെ ഗുജറാത്തി സ്ട്രീറ്റില്‍ ദീപാവലി ദിവസം വലിയ ആഘോഷങ്ങളുണ്ടായിരുന്നു. ഇത് പുതിയ തലമുറ മറ്റിടങ്ങളിലേയ്ക്ക് ചേക്കേറുകയും ബിസിനസ് രംഗത്ത് നാട്ടുകാര്‍ കൂടുതല്‍ പ്രാധാന്യം നേടുകയും ചെയ്തതോടെ ഇവരുടെ ആഘോഷങ്ങള്‍ക്കും മങ്ങലേറ്റു.

എന്നാല്‍ ഈ ആഘോഷങ്ങളെല്ലാം നാട്ടുകാര്‍ ഏറ്റെടുത്തു. പടക്കം പൊട്ടിയ്ക്കല്‍ അത്ര കേമമല്ലെങ്കിലും മധുരപലഹാരം വാങ്ങലും പുത്തനുടുപ്പ് വാങ്ങലുമെല്ലാം ദീപാവലിയ്ക്ക് പ്രധാനമാണ്. ചില ഭാഗങ്ങളില്‍ വിവാഹം കഴിഞ്ഞ് ആദ്യം വരുന്ന ദീപാവലിയ്ക്ക് ഭാര്യവീട്ടിലേയ്ക്ക് ഭര്‍ത്താവ് എല്ലാവര്‍ക്കും പുത്തന്‍ തുണിത്തരങ്ങളും മധുരവും വാങ്ങി പോകുന്നത് വലിയ ചടങ്ങാണ്.

ഒപ്പം നഗരത്തില്‍ കൂട്ടമായി താമസിക്കുന്ന തമിഴ് ബ്രാഹ്ണ കുടുംബങ്ങളും ദീപാവലി കാര്യമായി ആഘോഷിക്കുന്നുണ്ട്. ഇപ്പോള്‍ കോര്‍പ്പറേഷന്‍ എല്ലാ വര്‍ഷവും വീട്ടുകാര്‍ക്കും കടക്കാര്‍ക്കുമായി ദീപാലങ്കാര മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഒപ്പം മറുനാടന്‍ വസ്തുക്കളുമായി നടക്കുന്ന പ്രദര്‍ശനങ്ങളും മറ്റും കോഴിക്കോടിന്റെ ദീപാവലിയെ മറ്റെല്ലാ ആഘോഷങ്ങളുമെന്നപോലെ കമ്പോളവല്‍ക്കരിച്ചുകഴിഞ്ഞു.

ആദ്യപേജില്‍

മധുരം കിനിയുന്ന കോഴിക്കോടന്‍ ദീപാവലി മധുരം കിനിയുന്ന കോഴിക്കോടന്‍ ദീപാവലി

English summary
Diwali is observing as a bright festival at Kozhikode. Most places have been brightly lit up well in advance with a view to celebrate the occasion in an elaborate manner. People adopted the festive style form the immigrant Gujrarathi families who were prominant in the business like gold and silver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X