പീച്ചിയില്‍ പുലിക്കുട്ടിയെ നായ കടിച്ചുകൊന്നു

രണ്ടു കുട്ടികള്‍ക്കൊപ്പം വന്ന തള്ളപുലിയെ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിനു സമീപം വാളിപ്ലാക്കല്‍ ജോണിയുടെ പറമ്പില്‍ തിങ്കളാഴ്ച രാവിലെ കാടുവെട്ടുന്നവരാണ് കണെ്ടത്തിയത്.
ജോലിക്കാര്‍ ബഹളമുണ്ടാക്കിയതോടെ പരിഭ്രാന്തയായ തള്ളപുലി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാട്ടിലേക്കു ഓടിപോയി. ഇതിനിടെ ബഹളംകേട്ട് എത്തിയ നായ്ക്കള്‍ പുലികുട്ടികളില്‍ ഒന്നിനെ കടിച്ചുകൊല്ലുകയായിരുന്നു. മറ്റൊന്നിനെ നാട്ടുകാര്‍ പിടികൂടി വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.












Click it and Unblock the Notifications