കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീച്ചിയില്‍ പുലിക്കുട്ടിയെ നായ കടിച്ചുകൊന്നു

  • By Ajith Babu
Google Oneindia Malayalam News

Leopard cub
വടക്കഞ്ചേരി: പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തിലെ പാലക്കുഴി വനമേഖലയ്ക്കു സമീപം സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പുലിയിറങ്ങി.

രണ്ടു കുട്ടികള്‍ക്കൊപ്പം വന്ന തള്ളപുലിയെ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിനു സമീപം വാളിപ്ലാക്കല്‍ ജോണിയുടെ പറമ്പില്‍ തിങ്കളാഴ്ച രാവിലെ കാടുവെട്ടുന്നവരാണ് കണെ്ടത്തിയത്.

ജോലിക്കാര്‍ ബഹളമുണ്ടാക്കിയതോടെ പരിഭ്രാന്തയായ തള്ളപുലി കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാട്ടിലേക്കു ഓടിപോയി. ഇതിനിടെ ബഹളംകേട്ട് എത്തിയ നായ്ക്കള്‍ പുലികുട്ടികളില്‍ ഒന്നിനെ കടിച്ചുകൊല്ലുകയായിരുന്നു. മറ്റൊന്നിനെ നാട്ടുകാര്‍ പിടികൂടി വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X