വിദ്യാര്‍ഥിനിയെ കൂട്ടുകാരികള്‍ പീഡിപ്പിച്ചെന്ന്
കോഴിക്കോട്: വിദ്യാര്‍ഥിനിയെ സഹപാഠികളായ പെണ്‍കുട്ടികള്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ കോളെജിലെ വിദ്യാര്‍ഥിനിയും ബാസ്‌ക്കറ്റ് ബോള്‍താരവുമായ പതിനെട്ടുകാരിയാണ് സഹപാഠികളായ അഞ്ച് പേരുടെ പീഡനത്തിന് ഇരയായത്.
വിദ്യാര്‍ഥിനിയെ അനുനയത്തില്‍ വിളിച്ചുകൊണ്ടുപോയാണതിന് ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തിലുള്‍പ്പെട്ടിരിയ്ക്കുന്ന പെണ്‍കുട്ടികള്‍ ഉന്നതരുടെ മക്കളായതിനാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.
കോളെജില്‍ നിന്നും പെണ്‍കുട്ടിയെ അനുനയിപ്പിച്ച് ഓട്ടോറിക്ഷയില്‍ തട്ടികൊണ്ടുപോയ സംഘം റിക്ഷ ഡ്രൈവര്‍ക്ക് സംശയത്തിനിട നല്‍കാതെ മലാപ്പറമ്പിലെ ഒരു പണി തീരാത്ത വീട്ടില്‍ എത്തിച്ച് പീഡിപ്പിയ്ക്കുകയായിരുന്നുവെന്നാണ് താമരശേരി സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയിലുള്ളത്.
പീഡന ശേഷം സേഫ്റ്റി പിന്‍ ഉപയോഗിച്ചു ശരീരമാസകലം കോറിയ ശേഷം അതേ ഓട്ടോറിക്ഷയില്‍ തന്നെ കുട്ടിയെ വീടിനടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയായിരുന്നു.
കോളജ് ഹോസ്റ്റലില്‍ താമസിച്ചാണു പീഡനത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്നത്. ഹോസ്റ്റലിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് പീഡനം നടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications