കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഭയില്‍ നടന്നതെല്ലാം തിരക്കഥാപ്രകാരം: പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
ദില്ലി: എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് പിണറായി വിജയന്‍. ദില്ലിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായാണ് കേരള നിയമസഭയില്‍ ഇത്തരമൊരു നടപടി ഉണ്ടാവുന്നതെന്ന് പിണറായി ആരോപിച്ചു. കേരളത്തിലെ പ്രക്ഷോഭങ്ങള്‍ നേരിടുന്ന അതേ രീതിയാണ് പ്രശ്‌നത്തെ ചോദ്യം ചെയ്ത എം. എല്‍. എമാരുടെ നേരെയും സ്വീകരിച്ചത്.

വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്. ഇത് നിയമസഭയുടെ ചരിത്രത്തില്‍ ഇല്ലാത്ത സമരമുറയല്ല. സ്പീക്കറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ സമീപത്ത് വരെ ചെന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ വനിത വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭയിലിറക്കുന്നത് ആദ്യമാണ്.

മുന്നില്‍ നിന്നിരുന്ന ഇവര്‍ പ്രശ്‌നമുണ്ടായപ്പോള്‍ പുറകിലേക്ക് നീങ്ങുന്നത് വീഡിയോ ക്‌ളിപ്പിങ്ങില്‍ വ്യക്തമാണ് പിണറായി പറഞ്ഞു.എംഎല്‍.എമാര്‍ക്കെതിരായ ആരോപണം കെ. സി ജോസഫാണ് ആദ്യം വിളിച്ചു പറയുന്നതെന്നും തനിക്കെതിരെ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയിംസ് മാത്യുവിനോടുള്ള വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ അദ്ദേഹം ഈ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും പിണറായി ആരോപിച്ചു.

English summary
The LDF would launch strong agitations if the suspension of T V Rajesh and James Mathew is not withdrawn immediately, said CPM state secretary Pinarayi Vijayan. Talking to reporters here, he said the suspension of the MLAs is a heinous action which happened in the Kerala Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X