കൊച്ചി: പാമോയില്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
മുന്‍ ഐഎഎസ് ഓഫീസര്‍ അല്‍ഫോന്‍സ് കണ്ണന്താനവും കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.
പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ സിവില്‍ സപൈ്‌ളസ് ഡയറക്ടറായിരുന്നു ജിജി തോംസണ്‍. കേസില്‍ തുടരന്വേഷണം നടത്തുന്നത് തനിക്ക് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റങ്ങള്‍ നഷ്ടപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് തോംസണ്‍ കോടതിയെ സമീപിച്ചത്. ജിജി തോംസന്റെ ഹര്‍ജിയില്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഒരുമാസത്തേക്ക് നേരത്തെ സ്റ്റേ ചെയ്തിരുന്നു.
Opposition leader VS Achuthanandan filed an application to make him a party in the palmoil case. VS had filed this plea against the petition filed by Jiji Thomson, the fifth accused in the case, who demanded to stop further probe