കണ്ണൂര്‍: മാധ്യമങ്ങള്‍ക്ക് മുമ്പില്‍ താന്‍ കരഞ്ഞത് ശരിയായില്ലെന്ന് ടിവി രാജേഷ് എംഎല്‍എ. പിലാത്തറയില്‍ മര്‍ച്ചന്റ് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് രാജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിപരമായ പരാമര്‍ശമാണ് തന്നെ വികാരാധീനനാക്കിയത്. ഭരണകക്ഷിയിലെ ചില അംഗങ്ങള്‍ അശ്ലീലം കലര്‍ന്ന ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു. താന്‍ ആരേയും കയ്യേറ്റം ചെയ്തിട്ടില്ലെന്ന് രാജേഷ് ആവര്‍ത്തിച്ചു.
നിയമസഭയില്‍ നടന്ന കയ്യാങ്കളിയെക്കുറിച്ച് പ്രതിപക്ഷനേതാക്കള്‍ നടത്തിയ ആരോപണങ്ങളില്‍ മനംനൊന്താണ് പ്രതിപക്ഷ എംഎല്‍എ ടിവി രാജേഷ് മാധ്യമ പ്രവര്‍ത്തകര്‍ക്ക മുന്നില്‍ പൊട്ടിക്കരഞ്ഞത്.
സഭയിലെ വീഡിയോ പരിശോധനയ്ക്ക്‌ശേഷം ജയിംസ് മാത്യു എം.എല്‍.എയ്‌ക്കൊപ്പം പുറത്തുവന്ന രാജേഷ് തന്റെ കുടുംബത്തെക്കുറിച്ച് പിസി ജോര്‍ജും, കെസി ജോസഫും മോശമായ പരാമര്‍ശങ്ങള്‍ നടത്തി എന്നു പറഞ്ഞാണ് പൊട്ടിക്കരഞ്ഞത്.
തനിക്കും അച്ഛനും ഭാര്യയും കുടുംബവുമുണ്ടെന്ന് ആരോപണം നടത്തിയവര്‍ ഓര്‍ക്കണമെന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയ രാജേഷ് പെടുന്നനെ പൊട്ടിക്കരയുകയായിരുന്നു. പിസി ജോര്‍ജും,കെസി ജോസഫും മാപ്പു പറയണമെന്നും കരച്ചിലിനിടയില്‍ രാജേഷ് പറഞ്ഞു.
TV Rajesh expressed his grief over the incident in Assembly. He burst into tears in front of mediapersons in connection with the alleged manhandling of a woman Watch and Ward member on Friday.