നിയമസഭ: വിട്ടുവീഴ്ചയക്കില്ലാതെ ഇരുപക്ഷവും

ആരോപണ വിധേയരായ എംഎല്‍എമാര്‍ക്കെതിരേ നടപടി എടുത്താല്‍ പ്രക്ഷോഭം നടത്തുമെന്ന ഭീഷണിയില്‍നിന്നു പ്രതിപക്ഷമോ നടപടി വേണമെന്ന നിര്‍ബന്ധ ത്തി ല്‍നിന്നു ഭരണപക്ഷമോ മാറാത്തതാണ് സ്പീക്കര്‍ക്ക് വെല്ലുവിളിയാവുന്നത്. ആരോപണവിധേയരായ പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്റ് ചെയ്യണമെന്ന് യുഡിഎഫ് സ്പീക്കറോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. എ്ന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രതിപക്ഷത്തിന്റെ തീരുമാനം.
ആരോപണം നേരിടുന്ന എംഎല്‍എമാരായ ടി.വി. രാജേഷിനും ജയിംസ് മാത്യുവിനും എതിരേ സസ്‌പെന്‍ഷനോ മറ്റു നടപടികളോ സ്വീകരിച്ചാല്‍ അംഗീകരിക്കില്ലെന്നു സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. സ്പീക്കറുടെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനങ്ങള്‍ എങ്ങനെ വേണമെന്നു തീരുമാനിക്കുകയെന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
പ്രതിപക്ഷം പ്രക്ഷോഭം നടത്തിയാലും നിയമസഭ നടത്തിക്കൊണ്ടു പോകുമെന്നാണ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും മന്ത്രി കെ.സി. ജോസഫും ഇതേ നിലപാട് ആവര്‍ത്തിക്കുന്നതു ഭരണപക്ഷം ഉറച്ച നിലപാടിലാണെന്നതിന്റെ സൂചനയാണ്.












Click it and Unblock the Notifications