രാജേഷിനെതിരെയുള്ളത് കള്ളപ്പരാതി: വിഎസ്

നിയമസഭയിലുണ്ടായ ഉന്തിലും തള്ളിലും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി താഴെ പോയി. എന്നാല്‍ ഇതില്‍ കൂടുതലൊന്നും അവിടെ സംഭവിച്ചില്ല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന അഭിപ്രായം മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നും വിഎസ് പറഞ്ഞു.
സംഭവത്തിന് ശേഷം വനിതാ എംഎല്‍എമാര്‍ വനിതാ വാര്‍ഡിനോട് കുഴപ്പം വല്ലതുമുണ്‌ടോയെന്ന് ചോദിച്ചിരുന്നു. തനിയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന മറുപടിയാണ് വാര്‍ഡ് നല്‍കിയത്. ഇതിനു ശേഷം ഇവരെ ഭരണപക്ഷ എംഎല്‍എമാര്‍ വണ്ടിയില്‍ കയറ്റി ആശുപത്രിയിലാക്കുകയായിരുന്നു. കൈയേറ്റം ചെയ്‌തെന്ന് പറയണമെന്ന് വനിതാ വാര്‍ഡിനോട് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു.
സഭയിലെ ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. അക്കാര്യം മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളുവെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications