അമേരിക്കന്‍ സേന പാകിസ്താന്‍ അതിര്‍ത്തിയിലേക്ക്

പാകിസ്താനിലെ ഖുലാം ഖാന്‍ പ്രദേശത്തെ ലക്ഷ്യമാക്കിയുള്ള സൈനികകേന്ദ്രീകരണത്തെ രാജ്യത്തെ മാധ്യമങ്ങള്‍ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. ഇതോടനുബന്ധിച്ചുള്ള അഫ്ഗാന്‍ മേഖലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ച് വന്‍തോതില്‍ തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്. പലപ്പോഴും പാകിസ്താന്‍ അതിര്‍ത്തിക്കുമുകളിലൂടെ നാറ്റോ വിമാനങ്ങള്‍ പറക്കുന്നത്.
പാകിസ്താനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള നേതാക്കള്‍ കര്‍ശന നിലപാട് സ്വീകരിച്ചത് കൂട്ടിവായിക്കുമ്പോള്‍ പാകിസ്താന്‍ മേഖലയിലേക്ക് കടന്നുകയറ്റമുണ്ടാവുമെന്ന ആശങ്ക സജീവമാണ്. വസീരിസ്താന്‍ മേഖലയാണ് തെക്കേ ഏഷ്യയിലെ മുഴുവന്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമെന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്.
അതിര്‍ത്തി റോഡുകളെല്ലാം അടച്ചുപൂട്ടി പാകിസ്താന്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. അതേ സമയം പാകിസ്താന്‍ മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ നാറ്റോ സേനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications