Get Updates
Get notified of breaking news, exclusive insights, and must-see stories!

റേസിങ് ചാമ്പ്യന്‍ മത്സരത്തിനിടെ മരിച്ചു

The car driven by Dan Wheldon burst into flames and broke apart during a multiple car crash at a race in Las Vegas Sunda
ലാസ്‌വേഗാസ്: ലാസ്‌വേഗാസ് 300 ഇന്‍ഡി കാര്‍ സീരിസിന്റെ ഫൈനലിനിടെ ബ്രിട്ടീഷ് റേസിങ് താരം ഡാന്‍ വെല്‍ഡണ്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞു.

മത്സരത്തിനിടെ വെല്‍ഡണ്‍ ഓടിച്ച കാര്‍ മറ്റൊരു താരത്തിന്റെ കാറിനു മുകളിലേക്ക് പാഞ്ഞുകയറി തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു. ഞായറാഴ്ച നടന്ന ഇന്‍ഡി 300 മത്സരത്തിനിടെ 13മത്തെ ലാപ്പില്‍ കാറുകള്‍കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ വെല്‍ഡണെ ഹെലികോപ്റ്ററില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിന് ശേഷം മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മത്സരം അവസാനിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

2005 ല്‍ റേസിങ് ലീഗ് ഇന്‍ഡി സീരീസ് ചാമ്പ്യനായിരുന്നു. 2011 ല്‍ ഇന്‍ഡി 500 ചാമ്പ്യന്‍ഷിപ്പും അദ്ദേഹം കരസ്ഥമാക്കി. എഫ് 2000 സീരീസ് ചാമ്പ്യന്‍ഷിപ്പ നേടിയ അദ്ദേഹം പിന്നീട് ഇന്‍ഡി റേസിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+