ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യാന്‍ ഇഷ്ടമാണോ?

ഫേസ്ബുക്ക് ഒരു ജങ്ഷന്‍ പോലെയാണ്. പല ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് കൂടിചേരാനുള്ള വേദി. ഒരിക്കലും ചാറ്റ് ചെയ്യാനായി മാത്രം ആരും ഫേസ് ബുക്കിലെത്തുന്നില്ല. എത്തികഴിയുമ്പോഴാണ് പഴയ കൂട്ടുകാരെയോ സഹപാഠികളെയോ കണ്ടെത്തുന്നത്. നൂറുശതമാനവും സ്വകാര്യമായ ചാറ്റുകള്‍ ഫേസ്ബുക്കിലൂടെ നടക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ചാറ്റ് ചെയ്യുന്ന ഓരോരുത്തരുടെയും പ്രൊഫൈലും അപ്‌ഡേഷനും ചെക്ക് ചെയ്യാന്‍ സാധിക്കുന്നതിലൂടെ കൂടുതല്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാനും സാധിക്കും.
ബിസിനസ് വളര്‍ത്താനും ഫേസ് ബുക്ക് സഹായിക്കുന്നു. ചാറ്റ് റൂമില്‍ നിന്നു കൊണ്ടു തന്നെ നിങ്ങളുടെ കൂട്ടുകാരന് ഫേസ്ബുക്കില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ പരിശോധിക്കാനും താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങളെ അറിയിക്കാനും സാധിക്കുന്നു.
നല്ല കൂട്ടുകാരെ കൂടുതല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഫേസ്ബുക്കിലൂടെ സാധിക്കുന്നു. സൂര്യനു താഴെയുള്ള എന്തു നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭിക്കുന്നു. കാരണം ഓരോ അംഗത്തിന്റെയും പോസ്റ്റില്‍ നിന്ന് അയാളുടെ അഭിരുചി താല്‍പ്പര്യമുള്ള മേഖല എന്നിവ മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.












Click it and Unblock the Notifications