കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്‍പ്പന തകര്‍ന്നപ്പോള്‍ വിപണി വീണു

Google Oneindia Malayalam News

Sensexico
മുംബൈ: 'യൂറോപ്യന്‍ ഭൂതം' വീണ്ടും കുടം പൊട്ടിച്ച് പുറത്തിറങ്ങിയപ്പോള്‍ ഏഷ്യന്‍ വിപണികളെല്ലാം തകര്‍ന്നടിഞ്ഞു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 276.80 പോയിന്റ് താഴ്ന്ന് 16748.29ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 80.75 കുറഞ്ഞ് 5037.50ലുമാണ് വില്‍പ്പന നിര്‍ത്തിയത്.

ഹാങ്‌സെങ് 797.53 പോയിന്റും നിക്കി 137.69 പോയിന്റും താഴേക്കിറങ്ങി. യൂറോപ്യന്‍ വിപണികളെല്ലാം തന്നെ നഷ്ടത്തിലാണ് നീങ്ങുന്നത്. യൂറോപ്യന്‍ ഉച്ചക്കോടിയില്‍ കടക്കെണിക്ക് പരിഹാരമാവുമെന്ന നിക്ഷേപകരുടെ പ്രതീക്ഷകള്‍ മുഴുവന്‍ തകിടം മറിച്ചത് ജര്‍മന്‍ ധനകാര്യമന്ത്രിയുടെ പ്രസ്താവനയാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്ഥിരം സംവിധാനം എന്ന നിര്‍ദ്ദേശം ഉച്ചകോടിയില്‍ ഉയരുകയാണെങ്കില്‍ അനുകൂലിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. കാരണം ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ ധാരണയിലെത്തിയിട്ടില്ല.

ചമ്പല്‍ഫെര്‍ട്ടിലൈസേഴ്‌സിന്റെ ഓഹരികള്‍ക്കാണ് ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ വിലയിടിഞ്ഞത്. 13.48 ശതമാനം മൂല്യതകര്‍ച്ചയാണുണ്ടായത്. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി, എംഫസിസ്, ക്രിസില്‍ സ്‌റ്റോക്കുകളും ആറുശതമാനത്തോളം താഴെക്കിറങ്ങി.
അതേ സമയം ഗുജറാത്ത് മിനറല്‍സ്, ഐഎന്‍ജി വൈശ്യ, കോള്‍ ഇന്ത്യ, ടോറന്റ് പവര്‍, ഹിന്ദ് കോപ്പര്‍ ഓഹരികള്‍ മോശമല്ലാത്ത നേട്ടമുണ്ടാക്കി.

English summary
The BSE benchmark Sensex on Tuesday dipped below the 17,000-level, losing nearly 277 points. Nifty lost 80.75 points to 5,037.50 led by stocks of IT and realty sectors on all-round selling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X