മരുമകളുടെ മരണം, 95കാരി അമ്മായി അമ്മയ്ക്ക് ജയില്‍
ന്യൂദില്ലി: മരുമകളെയും കൊച്ചുമോനെയും ചുട്ടുകൊന്ന അമ്മായി അമ്മയ്ക്ക് ജീവപര്യന്തം വിധിച്ച കീഴ് കോടതി നടപടി ഡല്‍ഹി ഹൈക്കോടതി ശരിവച്ചു.
1996ല്‍ നടന്ന സംഭവത്തിന്റെ ശിക്ഷ പ്രഖ്യാപിക്കുമ്പോഴേക്കും അമ്മായി അമ്മയ്ക്ക് 95 വയസ്സായി പ്രായം എന്നു മാത്രം. പ്രായാധിക്യം പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്യാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.
ആരോപണ വിധേയയായ സുമിത്രയെ കസ്റ്റഡിയിലെടുത്തേ പറ്റൂ- ജാമ്യാപേക്ഷ തള്ളികൊണ്ട് ജസ്റ്റീസ് പ്രദീപ് നന്ദ്രാജോഗും ജസ്റ്റീസ് സുനില്‍ ഗൗറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചു.
പ്രായാധിക്യത്തേക്കാള്‍ മരുമകളുടെ മരണമൊഴിക്ക് പ്രാധാന്യം കൊടുക്കാനാണ് താല്‍പ്പര്യമെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications