ദില്ലി: കോണ്‍ഗ്രസിന്റെ യുവനേതാവ് രാഹുല്‍ ഗാന്ധിയെ റലേഗാന്‍ സിദ്ധിയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് ഗാന്ധിയന്‍ അണ്ണാ ഹസാരെ. ജനലോക്പാല്‍ ബില്‍ വിഷയത്തില്‍ കോണ്‍ഗ്രസുമായി നീണ്ട യുദ്ധത്തിലേര്‍പ്പെടിരുന്ന ഹസാരെ ഒരു കോണ്‍ഗ്രസ് നേതാവിനെ തന്റെ ഗ്രാമത്തിലേയ്ക്ക് ക്ഷണിച്ചത് ഏവരിലും കൗതുകമുണര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ യുവനേതാവില്‍ ഹസാരെയ്ക്കുള്ള പ്രതീക്ഷയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ഹസാരെയുടെ മരുമകനായ വിനായകറാവു ദേശ്മുഖ് പറഞ്ഞു.
ഹസാരെയുടെ സമരം കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയ്‌ക്കെതിരെയായിരുന്നില്ല. ജനലോക്പാല്‍ ബില്‍ എന്ന ആശയം സാക്ഷാത്കരിക്കുന്നതിനായാണ് ഹസാരെ ഉപവാസം നടത്തിയത്. എന്നാല്‍ ആശയവിനിമയത്തിലുള്ള അപാകത മൂലം സമരം കോണ്‍ഗ്രസിനെതിരെയാണെന്ന ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പരക്കുകയായിരുന്നു. ഹസാരെ ഒരു പാര്‍ട്ടിയ്ക്കും എതിരല്ലെന്നും വിനായക റാവു പറഞ്ഞു.
തങ്ങളുടെ പ്രദേശത്ത് ഏതെങ്കിലും മുതിര്‍ന്നയാള്‍ മരിച്ചാല്‍ പത്തു ദിവസത്തേയ്ക്ക് അയാളുടെ വിയോഗത്തില്‍ ദുഖിക്കുന്നവര്‍ തൊപ്പിയും പാദരക്ഷകളും ഉപേക്ഷിയ്ക്കും. ഇന്ദിര ഗാന്ധി മരിച്ചപ്പോള്‍ ഹസാരെ ഇതുപോലെ തൊപ്പിയും ചെരിപ്പും പത്ത് ദിവസത്തേയ്ക്ക് ഉപേക്ഷിച്ചു. ഇത് നെഹ്‌റു കുടുംബത്തോട് അദ്ദേഹത്തിനുള്ള ബഹുമാനമാണ് വ്യക്തമാക്കുന്നത്. ജനലോക്പാല്‍ ബില്‍ എന്ന ആശയം സാക്ഷാത്കരിക്കുന്നതോടെ കോണ്‍ഗ്രസുമായി ഹസാരെ കൂടുതല്‍ അടുക്കുമെന്നും വിനായക റാവു പ്രതീക്ഷ പ്രകടിപ്പിച്ചു
Anna Hazare has invited Rahul Gandhi to Ralegan Siddhi to witness rural development in his village, indicating a thaw in the bitter relations between him and Congress. "Anna's message is clear that Rahul is welcome to Ralegan. He has high expectations from Rahul about the leadership of the new generation," Vinayakrao Deshmukh, Hazare's nephew, told TOI, quoting the Gandhian.