കെജ്രിവാളിനെതിരേ ചെരുപ്പേറ്

ലോക്പാല്‍ സമിതിയിലെ പൊതുസമൂഹപ്രതിനിധിയാണ് കെജ്രിവാള്‍. ലഖ്‌നൊ യൂനിവേഴ്‌സിറ്റിക്കടുത്തുള്ള ജൂലെ ലാല്‍പാര്‍ക്കിലാണ് സംഭവം. ചെരുപ്പെറിഞ്ഞയാളുടെ പേര് ജിതേന്ദ്ര പഥക് എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അണ്ണാ ഹസാരെയുടെ സംഘം അഴിമതിക്കാരാണെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. എന്തായാലും ജനക്കൂട്ടം നല്ലതുപോലെ കൈകാര്യം ചെയ്തതിനുശേഷമാണ് പോലിസിനു കൈമാറിയത്.
ജിതേന്ദ്ര കോണ്‍ഗ്രസ് അനുഭാവിയാണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.












Click it and Unblock the Notifications