സര്‍ക്കാരിന്റെ ഹജ്ജ് യാത്ര തെറ്റായ കീഴ്‍വഴക്കം

ഹജ്ജിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതു മതപരമായി തെറ്റായ കീഴ്‌വഴക്കമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹജ്ജിന് പ്രതിനിധി സംഘത്തെ അയക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയലാഭമുണ്ടാകാമെന്നു നിരീക്ഷിച്ച കോടതി ഹാജിമാരുടെ താല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും വ്യക്തമാക്കി.
പുതിയ ഹജ്ജ് നയം നടപ്പാക്കുമ്പോള്‍ അതു ഭരണഘടനാപരമായിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അടുത്ത വര്‍ഷത്തെ ഹജ്ജ് ക്വാട്ട സുപ്രീംകോടതി തീരുമാനിക്കും. ഹജ്ജ് ക്വാട്ടയില്‍ തിരിമറി നടത്തിയതിനെതിരായ കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹജ്ജ് ക്വാട്ടയിലെ വിഐപി പരിഗണന ശരിയായ പ്രവണതയല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഓരോ വര്‍ഷവും ഹജ്ജ് തീര്‍ഥാടകര്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളില്‍ കേസ് പരിഗണിച്ച ജസ്റ്റീസുമാരായ അഫ്താബ് ആലവും രഞ്ചന പ്രകാശ് ദേശായിയും ആശങ്ക രേഖപ്പെടുത്തി. ഹജ്ജ് ക്വാട്ടയില്‍ 800 സീറ്റുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രം സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ തീരുമാനം.












Click it and Unblock the Notifications