ഹസാരെ സംഘത്തില്‍ വിള്ളല്‍; 2 പേര്‍ രാജി വച്ചു

സംഘാംഗമായ അരവിന്ദ് കേസരിവാള്‍ ഏകപക്ഷീയമായി പെരുമാറുന്നതില്‍ പ്രതിഷേധിച്ചാണു ഇരുവരും രാജി വയ്ച്ചത്. ഏതു ദിശയിലേക്കാണു സംഘടന നീങ്ങുന്നതെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഹസാരെയ്ക്ക് അയക്കുന്ന കത്തുകള്‍ക്ക് കേസരിവാളാണു മറുപടി അയക്കുന്നത്. കേസരിവാളിന്റെ നിലപാടുകള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇരുവരും പറയുന്നു.
കോര്‍ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ വരുന്ന പല പ്രസ്താവനകളും തങ്ങളുടേതായി പറയേണ്ടി വരുന്നുവെന്ന് രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ശാന്തിഭൂഷണന്റെ ജമ്മു കശ്മീര്‍ പ്രസ്താവന, ഹിസാര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രസ്താവന, തുടങ്ങിയവ ഇതിനുദാഹരണമാണ്. പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയെത്തുടര്‍ന്ന് ഹസാരെ സംഘത്തില്‍ വിള്ളലുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭിന്നത മറനീക്കി പുറത്തുവരുന്നുവെന്നാണ് രണ്ട് പ്രമുഖ അംഗങ്ങളുടെ രാജിയില്‍ നിന്ന് വ്യക്തമാക്കുന്നത്്.
എന്നാല്‍ സംഘാംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ഹസാരെ നിഷേധിച്ചു. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും എന്തുവന്നാലും തങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നും ഹസാരെ തന്റെ ബ്ലോഗിലൂടെ അറിയിച്ചു. രണ്ട് അംഗങ്ങളുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാളും അറിയിച്ചു.












Click it and Unblock the Notifications