വോട്ടിന് കോഴ മദ്യവും സാരിയും

സ്ത്രീകളുടെ വോട്ട് നേടാനായി 500 രൂപ വിലയുള്ള നൈലോണ്‍ സാരിയും ഇവര്‍ നല്‍കി. എന്നാല്‍ ഇരുപാര്‍ട്ടിക്കാരും ഇത്തരത്തില്‍ വോട്ടു നേടാനായി സമ്മാനങ്ങള്‍ വാരിക്കോരി നല്‍കി. ഇരുപാര്‍ട്ടിക്കാരും കുറ്റം ചെയ്തതിനാല്‍ ആര്‍ക്കും പരാതിയുമില്ല.
ബിരിയാണിയും പൊറോട്ടയുമൊഴിച്ച് മറ്റ് സാധനങ്ങളെല്ലാം പോളിങ് ബൂത്തിന് സമീപത്തുള്ള വലിയ ഹാളില്‍ രണ്ടാഴ്ച മുന്‍പേ എത്തിച്ചിരുന്നു.വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള മദ്യം പോണ്ടിച്ചേരിയില്‍ നിന്നാണ് വരുത്തിയതെന്ന് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. അവിടെ മദ്യത്തിന് വിലക്കുറവായതിനാലാണിത്.
എന്നാല്‍ വോട്ട് ചെയ്യാന്‍ കോഴ നല്‍കിയതിനെ കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.


Click it and Unblock the Notifications