ഒരു ഇസ്രായേലി സൈനികനുപകരം 477 പലസ്തീനികള്‍

രാജ്യത്തിന്റെ സുരക്ഷിതത്വം സര്‍ക്കാറിന്റെ മാത്രം വിഷയമാണ്. അത് ജനങ്ങളായാലും സൈനികരായാലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ മാത്രമാണ്-ഇസ്രായേലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
സൈനികനെ ചൊവ്വാഴ്ച വിട്ടയയ്ക്കുകയാണെങ്കില്‍ അത് വര്‍ഷങ്ങള്‍ നീണ്ട കുടിപ്പകയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുമെന്നുറപ്പാണ്. കാരണം പലസ്തീന്റെ കൈയില്‍ അകപ്പെട്ട ഏതെങ്കിലും ഒരു സൈനികന്‍ ജീവനോടെ ഇസ്രായേലില്‍ തിരിച്ചെത്തുന്നത് 26 വര്‍ഷത്തിനുശേഷം ആദ്യമായിട്ടായിരിക്കും.
അതേ പോലെ പലസ്തീന്‍ അതിര്‍ത്തികളും ആഘോഷതിരക്കിലാണ്. ഒരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ 477 പേരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണവര്‍. ഇസ്രായേലില്‍ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്ത 86 ശതമാനം പേരും ഈ വിട്ടുകൊടുക്കലിനെ അംഗീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications