തിരുവനന്തപുരം: സഭയിലെ അനിഷ്‌ട സംഭവങ്ങളുടെ പേരില്‍ പ്രതിപക്ഷ എം.എല്‍.എമാരായ ടി.വി രാജേഷിനും ജെയിംസ് മാത്യുവിനും ഏര്‍പ്പെടുത്തിയിരുന്ന സസ്‌പെന്‍ഷന്‍ അവസാനിച്ചതായി സ്‌പീക്കര്‍ അറിയിച്ചു. സസ്‌പെന്‍ഷന്‍ നടപടി അവസാനിച്ചതായുള്ള കത്ത് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പ്രതിപക്ഷത്തിന് കൈമാറി.
രണ്ടു ദിവസത്തേക്കാണ് അംഗങ്ങളെ സസ്‌പെന്റു ചെയ്‌തത്. രണ്ടാം ദിവസത്തെ സഭാ നടപടികള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധിയും അവസാനിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് അസംബ്ലി സെക്രട്ടറി രേഖാമൂലം നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ പ്രതിപക്ഷം നിയമസഭ തളത്തിനുള്ളില്‍ ആരംഭിച്ച സത്യഗ്രഹം അവസാനിപ്പിച്ച് സഭയ്ക്ക് പുറത്തിറങ്ങി.