മന്ത്രിയുടെ കളരിച്ചുവട് സഭയിലെ മേശമേല്‍

രണ്ടു അംഗങ്ങളെ അന്യായമായി സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സത്യഗ്രഹമിരിക്കുന്ന പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മന്ത്രിയുടെ പരാക്രമം. ഇതിനിടെ, പ്രതിപക്ഷ അംഗങ്ങളെ വെല്ലുവിളിക്കുന്നുമുണ്ടായിരുന്നു. സ്പീക്കറുടെ ഓഫീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ മോഹനന്റെ നിലവിട്ട പെരുമാറ്റം വ്യക്തമായി കാണാം. വനിതാ അംഗങ്ങളെല്ലാം സഭയുടെ നടുത്തളത്തില്‍ കുത്തിയിരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാക്രമം.
തൊട്ടപ്പുറത്തുനിന്ന് ഓടിവന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പിന്തിരിപ്പിച്ചതോടെയാണ് മന്ത്രി കെപി മോഹന്‍ കസേരയിലിരുന്നത്.
മേശപ്പുറത്ത് കാലെടുത്തുവച്ചതിനിടെ മന്ത്രിയുടെ മുണ്ട് മാറിയ കാഴ്ച നിങ്ങളൊക്കെ കണ്ടതല്ലേയെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭാ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒരു മന്ത്രി സഭയുടെ മേശപ്പുറത്ത് ചാടിക്കയറിയത്.












Click it and Unblock the Notifications