കയ്യാങ്കളി: ഇരുകൂട്ടരും പറഞ്ഞത് കള്ളം

പ്രതിപക്ഷ എം.എല്‍.എമാരായ ടിവി രാജേഷും ജയിംസ് മാത്യുവും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളിയിട്ടുവെന്ന ആരോപണമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. വനിതാ ജീവനക്കാരി തങ്ങളെയാണ് മര്‍ദ്ദിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ദൃശ്യങ്ങളില്‍ വനിതാ ജീവനക്കാരിയെ മര്‍ദ്ദിക്കുന്നതോ ജീവനക്കാരി പ്രതിപക്ഷ എംഎല്‍എമാരെ മര്‍ദ്ദിക്കുന്നതോ കാണാനില്ല.
പ്രതിപക്ഷ എം.എല്‍.എമാരായ ടി.വി. രാജേഷും ജയിംസ് മാത്യുവം സ്പീക്കറുടെ ചേമ്പറിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ തള്ളിക്കയറാന്‍ ശ്രമിയ്ക്കുമ്പോള്‍ കെകെ ലതിക എംഎല്‍എ സമീപത്തെങ്ങും ഇല്ലായിരുന്നുവെന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനും പിസി ജോര്‍ജും പറഞ്ഞിരുന്നത്.
എന്നാല്‍ ചേമ്പറിലേക്ക് തള്ളിക്കയറാന്‍ ടിവി രാജേഷും ജയിംസ് മാത്യുവും ശ്രമിക്കുമ്പോള്‍ തൊട്ടടുത്തുതന്നെ കെകെ ലതികയും നില്‍ക്കുന്നത് മാധ്യമങ്ങള്‍ക്ക് നല്‍കിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ചേമ്പറിലേക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടായ ഉന്തുംതള്ളും ഇരുപക്ഷവും വളച്ചൊടിയ്ക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.












Click it and Unblock the Notifications