ചാണ്ടിയ്ക്ക് നന്ദിയുമായി നിര്‍മ്മല്‍ മാധവ്

തനിയ്ക്ക് തുടര്‍പഠനത്തിനുള്ള അവസരമൊരുക്കി തന്ന മുഖ്യമന്ത്രിയോടുള്ള നന്ദി അറിയിക്കാനാണ് താന്‍ എത്തിയതെന്ന് നിര്‍മ്മല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കാല്‍തൊട്ടു വണങ്ങി അനുഗ്രഹവും നേടിയ ശേഷമാണ് നിര്‍മ്മല്‍ മടങ്ങിയത്. യൂത്ത് കോണ്‍ഗ്രസ് കെഎസ് യു പ്രവര്‍ത്തകരും നിര്‍മ്മലിനൊപ്പമുണ്ടായിരുന്നു.
കോഴിക്കോട് വെസ്റ്റ് ഹില്‍ എന്‍ജിനീയറിങ് കോളെജില്‍ ചട്ടവിരുദ്ധമായി നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയെ പ്രവേശിപ്പിച്ചുവെന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത്. നിര്‍മലിന്റെ പ്രവേശനത്തിനെതിരെ എസ്എഫ്‌ഐ രംഗത്തെത്തിയതോടെ പ്രശ്‌നം ചൂടുപിടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് വെടിവച്ചത് പുതിയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.












Click it and Unblock the Notifications