സസ്പെന്‍ഷനിലായ എംഎല്‍എമാര്‍ സഭ വിട്ടു

സഭയ്ക്കുള്ളില്‍ സത്യാഗ്രഹമിരിക്കുന്ന പ്രതിപക്ഷ എം.എല്‍.എമാര്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാവാവത്തതിനെ തുടര്‍ന്ന് ചോദ്യോത്തരവേളയും ശൂന്യവേളയും വേണ്ടെന്ന് വച്ചിരുന്നു. അതിന് ശേഷമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അറിയിച്ചത്.
സഭയ്ക്കുള്ളിലെ സത്യാഗ്രഹം അനുവദിക്കാനിവില്ലെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികയേന്‍ പറഞ്ഞു. മുന്‍ സ്പീക്കറായിരുന്ന എം.വിജയകുമാറിന്റെ റൂളിംഗ് ഉദ്ധരിച്ചു കൊണ്ടാണ് കാര്‍ത്തികേയന്‍ ഇങ്ങനെ പറഞ്ഞത്.
തിങ്കളാഴ്ച സഭയ്ക്കുള്ളില്‍ പ്രതിപക്ഷവുമായുള്ള പോര്‍വിളിയ്ക്കിടെ മേശയ്ക്കു മേല്‍ കാല്‍ കയറ്റിവച്ചതില്‍ മന്ത്രി കെ.പി.മോഹനന്‍ ഖേദം പ്രകടിപ്പിച്ചതായും സ്പീക്കര്‍ അറിയിച്ചു. അതുപോലെ സഭയില്‍ പ്രവേശിച്ച സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തന്നോട് ഖേദപ്രകടനം നടത്തിയതായും കാര്‍ത്തികേയന്‍ പറഞ്ഞു. അറിയാതെ സംഭവിച്ചു പോയതാണെന്ന് കടകംപള്ളി വിശദീകരിച്ചതായി സ്പീക്കര്‍ വ്യക്തമാക്കി.
സഭ തുടങ്ങുന്നതിനു മുമ്പ് തന്നെ നിയമസഭയില്‍ സത്യാഗ്രഹമിരിക്കുന്ന സസ്‌പെന്‍ഷനിലുള്ള എം.എല്‍.എമാരെ പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക് മാറ്റിയിരുന്നു. പ്രതിപക്ഷനേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചക്കുപിന്നാലെയാണ് ടി.വി. രാജേഷിനെയും ജെയിംസ് മാത്യുവിനെയും സഭയില്‍ നിന്നും പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക് മാറ്റാന്‍ തീരുമാനമായത്.












Click it and Unblock the Notifications