കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചായകുടി' രാജേഷിനെ രക്ഷിച്ചു

  • By Nisha Bose
Google Oneindia Malayalam News

TV Rajesh
തിരുവനന്തപുരം: സ്പീക്കറുടെ റൂളിങ്ങിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംഎല്‍എമാരായ ടിവി രാജേഷിനേയും ജെയിംസ് മാത്യുവിനേയും ചൊവ്വാഴ്ച സഭ തുടങ്ങുന്നതിന് മുമ്പേ തന്ത്രപരമായി മാറ്റി.

സസ്‌പെന്‍ഷന്‍ കാലാവധിയില്‍ സഭയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ചട്ടംലംഘിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനായി പ്രതിപക്ഷം തന്നെയാണ് ഇങ്ങനെയൊരു വഴി സ്വീകരിച്ചത്.

സഭ തുടങ്ങിയ ഉടനെ പ്രതിപക്ഷം ബഹളവും ഉയര്‍ന്നതോടെ ചൊവ്വാഴ്ചത്തേക്ക് സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ഇതോടെ ഇവരുടെ സസ്പെന്‍ഷനും അവസാനിച്ചതായി അറിയിച്ചുകൊണ്ട് സ്പീക്കറുടെ കത്തും പ്രതിപക്ഷത്തിന് ലഭിച്ചു.

ഇതിനിടെ ഒരു ചാനലിന് രാവിലെ നല്‍കിയ അഭിമുഖത്തില്‍ രാവിലെ താന്‍ ചായ കുടിയ്ക്കാനാണ് സഭയ്ക്ക് പുറത്ത് പോയതെന്ന് ടിവി രാജേഷ് പറഞ്ഞത് കൗതുകമായി. . സഭയുടെ തളത്തില്‍ നിന്നും പുറത്തുപോയ ഇവര്‍ പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്കാണ് മാറിയത്.

നേരത്തെ നടപടി നേരിടുന്ന എംഎല്‍എമാര്‍ സഭയില്‍ തുടരുന്നതിന്റെ ഔചിത്യം സ്പീക്കര്‍ പ്രതിപക്ഷ നേതാക്കളെ അറിയിച്ചിരുന്നു. ഇത് മാനിച്ചാണ് എംഎല്‍എമാര്‍ പുറത്തുപോയതെന്ന് അറിയുന്നു.

രണ്ടു ദിവസത്തേക്കാണ് അംഗങ്ങളെ സസ്‌പെന്റു ചെയ്തത്. രണ്ടാം ദിവസത്തെ സഭാ നടപടികള്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധിയും അവസാനിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പ് അസംബ്ലി സെക്രട്ടറി രേഖാമൂലം നല്‍കിയതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

English summary
The Speaker of the state assembly G. Karthikeyan Tuesday revoked the suspension of CPM MLAs T.V. Rajesh and James Mathew. The opposition withdrew the strike inside the assembly after the Speaker issued the letter revoking suspension for showing disrespect to the chair.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X