മലയാളി അധ്യാപകനെ മയക്കി കൊള്ളയടിച്ചു

7.50 ന് കണ്ണൂരിലെത്തിയ അമൃത്‌സര്‍-കൊച്ചുവേളി എക്‌സ്പ്രസില്‍ സിജുവിനെ അവശനിലയില്‍ കണെടത്തിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് താന്‍ കവര്‍ച്ചയ്ക്കിരയായ കാര്യം സിജു വെളിപ്പെടുത്തിയത്.
തന്റെ 5,000 രൂപയും എടിഎം കാര്‍ഡുകളും നഷ്ടപ്പെട്ടതായി സിജു പറഞ്ഞു. സ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ എടിഎം കാര്‍ഡുകളുമാണ് നഷ്ടപ്പെട്ടത്. എടിഎം കാര്‍ഡില്‍ രഹസ്യനമ്പര്‍ രേഖപ്പെടുത്തിയ കടലാസും മോഷണം പോയിട്ടുണ്ട്.
രാജസ്ഥാനില്‍ അധ്യാപകനായ സിജു പത്തുദിവസത്തെ അവധിയില്‍ നാട്ടിലേക്കു വരികയായിരുന്നു. കോട്ട റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് തീവണ്ടി കയറിയത്. ഉച്ചയ്ക്ക് തീവണ്ടി രത്‌നഗിരിക്കു സമീപമെത്തിയപ്പോള്‍ സഹയാത്രികരായ അഞ്ചുപേരടങ്ങുന്ന സംഘം ബിസ്‌ക്കറ്റ് നല്‍കുകയായിരുന്നുവെന്നും ഇത് കഴിച്ചയുടന്‍ ബോധം നഷ്ടപ്പെട്ടുവെന്നുമാണ് സിജു പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications