പീഡനക്കേസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഭീഷണി
കൊച്ചി: വരാപ്പുഴ, പറവൂര്‍ പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ക്ക് സുരക്ഷാ ഭീഷണി. കാക്കനാട് ജൂവൈനല്‍ ഹോമിലാണ് പ്രായപൂര്‍ത്തിയാകാത്ത ഇരുപെണ്‍കുട്ടികളെയും താമസിപ്പിച്ചിരിക്കുന്നത്.
കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തോടാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് ഭീഷണിയുള്ള കാര്യം അറിയിച്ചത്. തങ്ങള്‍ താമസിക്കുന്ന മുറിക്കുപുറത്തുനിന്ന് ഭീഷണിയും അസഭ്യവര്‍ഷവുമുണ്ടാകുന്നുവെന്നും രാത്രിയില്‍ മുഖത്തേക്ക് ടോര്‍ച്ചടിക്കുന്നുവെന്നും പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു.
വരാപ്പുഴ, പറവൂര്‍ പീഡനക്കേസുകളില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്‌ടെന്ന് ആരോപണമുണ്ട്. രണ്ട് കേസിലുമായി നൂറുകണക്കിന് പ്രതികളാണുള്ളത്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടികളുടെ പരാതിയെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് കേസുകളിലുമായി പ്രതികളായുള്ള ഒട്ടേറെപ്പേര്‍ ഇപ്പോഴും പുറത്തുണ്ട്.












Click it and Unblock the Notifications