കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭാസത്തരം കാണിച്ച മന്ത്രിയെ പുറത്താക്കണം: വിഎസ്

  • By Ajith Babu
Google Oneindia Malayalam News

VS Achuthanandan
തിരുവനന്തപുരം: കോഴിക്കോട് വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത പൊലീസ് ഓഫീസര്‍ രാധാകൃഷ്ണ പിള്ളക്കെതിരെ നടപടിയെടുക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാധാകൃഷ്ണ പിള്ളയെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണം നടത്തുകയും വേണം . ഇക്കാര്യത്തില്‍ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ അന്വേഷണം ഏല്‍പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിയുന്ന മുഖ്യമന്ത്രി രാധാകൃഷ്ണ പിള്ളയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്അച്യുതാനന്ദന്‍ ആക്ഷേപിച്ചു.

നിയമസഭയ്ക്കുള്ളിലെ പ്രതിഷേധം തെരുവില്‍ ആളിക്കത്തിയ്ക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉദ്ദേശമെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. സഭാനടപടികള്‍ കഴിയുന്നത് വരെയാണ് സസ്‌പെന്‍ഷന്‍

വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്‌തെന്ന ആരോപണം കള്ളമാണെന്ന് വീഡിയോ ക്‌ളിപ്പിങ്ങില്‍ തെളിയുകയും ചെയ്തിട്ടുണ്ട്. സ്പീക്കറോട് അപമര്യാദയായി എം. എല്‍. എമാര്‍ പെരുമാറിയിട്ടില്ല. തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുക മാത്രമാണ് അവര്‍ ചെയ്തത്. അച്യുതാന്ദന്‍ വ്യക്തമാക്കി.

തിങ്കളാഴ്ച സഭയില്‍ സ്ത്രീ എംഎല്‍എമാരടക്കമുള്ള സമരക്കാരുടെ നേരെ ആഭാസകരമായി പ്രവര്‍ത്തിച്ച മന്ത്രി കെ പിമോഹനതെിരെ നടപടികള്‍ സ്വീകരിക്കാത്തതെന്തു കൊണ്ടാണെന്ന് വിഎസ് ചോദിച്ചു. ഭരണകക്ഷികളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് സ്പീക്കര്‍ അധപതിച്ച് പോകരുതെന്നും മോഹനനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് പ്രശ്‌നവും വാളകം പ്രശ്‌നവും അന്വേഷിക്കുന്നതിനോടുള്ള ഭരണകക്ഷി നിലപാടില്‍ മാറ്റിയില്ലെങ്കില്‍ സമരം ഏത് രീതിയില്‍ മുന്നോട്ട് പോകുമെന്ന് കാണാമെന്ന് വിഎസ് മുന്നറിയിപ്പ് നല്‍കി.

English summary
Opposition leader VS Achuthanandan on Tuesday sought the suspension of Minister KP Mohanan who they alleged to have engaged in inappropriate behavior
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X