Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷണിപ്പെടുത്തി സെക്‌സ്;3 യുവതികള്‍ കുടുങ്ങി

rape
ഹരാരെ: പുരുഷന്‍മാരെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് വിധേയരാക്കിയ മൂന്ന് യുവതികള്‍ അറസ്റ്റിലായി. സിംബാവെക്കാരികളായ സോഫി(26), നെത്സായി നൊഹ്വാര(24), റോസ്‌മേരി(28) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഒരു പുരുഷനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളിലൊരാളുടെ കാമുകനാണെന്നാണ് ഇയാള്‍ പറഞ്ഞത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബോധംകെടുത്താനുള്ള മരുന്ന് തളിച്ച് 19കാരനെ യുവതികള്‍ തട്ടിക്കൊട്ടുപോയിരുന്നു. റോഡില്‍ നിന്ന് ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് ഇവര്‍ യുവാവിനെ വാഹനത്തിനരികിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ യുവാവിനെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിന് വിധേയനാക്കുകയായിരുന്നു.

ആഗസ്ത് മാസത്തില്‍ സമാനമായ രീതിയില്‍ ഒരു പട്ടാളക്കാരനെ യുവതികള്‍ തട്ടിക്കൊണ്ടു പോയി. വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതികള്‍ തന്നെ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിന് വിധേയനാക്കിയതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഒരു പൊലീസുകാരനും സംഘത്തിന്റെ ഇരയായിട്ടുണ്ട്. വഴിയില്‍ വാഹനം നിര്‍ത്തിയ ഇവര്‍ വഴിചോദിക്കാനെന്ന രീതിയില്‍ പൊലീസുകാരനെ അടുത്തേയ്ക്ക് വിളിയ്ക്കുകയായിരുന്നു. പിന്നീട് ഇയാളെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റുകയും ലൈംഗികബന്ധത്തിന് വിധേയനാക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ പീഡനക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+