Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം പറഞ്ഞു; 50 കോടി വേണമെന്ന് നടി

IMDB
ലണ്ടന്‍: പെണ്ണിന്റെ പ്രായവും ആണിന്റെ ശംബളവും ചോദിയ്ക്കരുതെന്നാണ് പ്രമാണം. ഒരു നടിയെ പ്രായം സംബന്ധിച്ചാണെങ്കില്‍ പിന്നെ പറയുകയും വേണ്ട താരങ്ങളുടെ ഏറ്റവും വലിയ രഹസ്യമാണ് അവരുടെ പ്രായം. ഒരുവിധപ്പെട്ട നടിമാരൊന്നും പ്രായം വെളിപ്പെടുത്താന്‍ തയാറല്ലെന്നത് ഒരു പ്രപഞ്ച സത്യം. അത്രയ്ക്ക് വെറുക്കുന്നു അവര്‍ ഇക്കാര്യം.

അനുവാദമില്ലാതെ പ്രായം വെളിപ്പെടുത്തിയ മൂവി വെബ്‌സൈറ്റിനെതിരെ ഒരു നടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയിരിക്കുകയാണിപ്പോള്‍. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഐഎംഡിബി മൂവി സൈറ്റിനെതിരെ പേരു വെളിപ്പെടുത്താത്ത ഹോളിവുഡ് താരം യുഎസിലെ സിയാറ്റില്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നത്.

തന്റെ പ്രായം പുറത്തറിയുന്നത് അവസരങ്ങള്‍ കുറയ്ക്കുമെന്നാണ് ഇവര്‍ നല്‍കിയ ഹര്‍ജിയിലുള്ളത്. പ്രായമാണ് സിനിമാരംഗത്തെ പ്രധാന തുറുപ്പ് ചീട്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഓരോ ദിവസവും പുതുമുഖ നടിമാര്‍ വരുന്ന ഇക്കാലത്ത് തന്റെ വയസ്സ് നാല്‍പതാണെന്ന് പുറത്തറിയുന്നത് കരിയറിന് ഭീഷണിയാവുമെന്നാണ് ഇവരുടെ വാദം. പതിനായിരവും ലക്ഷവുമൊന്നല്ല, ഒരു മില്യന്‍ ഡോളറാണ് (ഏതാണ്ട് 50 കോടി രൂപ) ഇവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിയ്ക്കുന്നത്. പെണ്ണിന്റെ പ്രായത്തിന്റെ വില എന്തെന്ന് ചുരുങ്ങിയപക്ഷം ആമസോണിനെങ്കിലും ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+