മദ്രസകളില്‍ ക്രൂര പീഡനം

കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയാണ് മതപഠനത്തിന്റെ പേരില്‍ നടത്തുന്ന കിരാതമായ ശിക്ഷാവിധികള്‍ വെളിച്ചത്തുകൊണ്ടുവന്നത്. നിലവിലുള്ള കാടത്തം അവസാനിപ്പിച്ചേ മതിയാവു. മദ്രസകളില്‍ പഠനം മാത്രമേ നടക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണം. ശാരീരികമായും ലൈംഗികമായുമുള്ള പീഡനമാണ് ഇപ്പോള്‍ നടക്കുന്നത്. വരും തലമുറയെ എല്ലാവിധത്തിലും തകര്‍ക്കുന്നതിനു മാത്രമേ ഇത് സഹായിക്കൂ-മുസ്‌ലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകനായ ഡോ ഗയാസുദ്ദിന്‍ സിദ്ദിഖി അഭിപ്രായപ്പെട്ടു.
റേഡിയോ ഫോറാണ് പരാതികള്‍ സംബന്ധിച്ച കണക്കുകള്‍ ശേഖരിച്ചത്. പ്രദേശിക അധികൃതരില്‍ നിന്നും ശേഖരിച്ച കണക്കുപ്രകാരം 2008ല്‍ 89ഉം 2010ല്‍ 178ഉം ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ മാത്രം 146ഉം പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ബ്രിട്ടണില്‍ ഏകദേശം 2000ഓളം മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. വിദ്വേഷവും പകയും അക്രമവാസനയും വളര്‍ത്തുന്ന രീതികളാണ് ഭൂരിഭാഗം സ്ഥാപനങ്ങളും പിന്തുടരുന്നത്.












Click it and Unblock the Notifications