Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സും ഭാരതിയും എസ്ബിഐയും തിളങ്ങി

Sensex up
മുംബൈ: ബ്ലുചിപ്പ് ഓഹരികളിലേക്ക് നിക്ഷേപകര്‍ പണമൊഴുക്കിയതോടെ ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 337.05 പോയിന്റുയര്‍ന്ന് 17085.34ലും നിഫ്റ്റി 101.65 പോയിന്റ് വര്‍ധിച്ച് 5139.15ലും ഫിനിഷ് ചെയ്തു. അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് നേട്ടത്തോടെ വില്‍പ്പന തുടങ്ങിയ ഇന്ത്യന്‍ മാര്‍ക്കറ്റ് യൂറോപ്പിലും പച്ചകത്താന്‍ തുടങ്ങിയതോടെ മികച്ച കുതിപ്പാണ് നടത്തിയത്.

റിയാലിറ്റി, ബാങ്കിങ്, ഓട്ടോമൊബൈല്‍ മേഖലകളെല്ലം തന്നെ നേട്ടത്തിലൂടെയാണ് നീങ്ങിയത്. വിപണി തിരിച്ചുവരവ് നടത്തുകയാണ്. പക്ഷേ, നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 5200 അത്ര എളുപ്പമുള്ള പ്രതിരോധമല്ല. ഇതിനെ മറികടക്കാന്‍ സാധിച്ചാല്‍ 5400വരെയെത്തുന്നതിന് അധിക ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, യൂറോപ്യന്‍ ഉച്ചക്കോടിയും സ്‌പെയിന്‍ ക്രെഡിറ്റ് റേറ്റിങ് വീണ്ടും കുറച്ചതും വിപണിയില്‍ പ്രതിഫലിക്കാന്‍ പോവുന്നതേയുള്ളൂ.

വിപണി മൂലധനത്തില്‍ മുന്നിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.72 ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2.99 ശതമാനവും ഭാരതി എയര്‍ടെല്‍ 2.92 ശതമാനവും ഐസിഐസിഐ 2.88 ശതമാനവും എല്‍ ആന്റ് ടി 3.74 ശതമാനവും മുന്നോട്ടുകുതിച്ചതാണ് വിപണിക്ക് അനുഗ്രഹമായത്. മുകളില്‍ പറഞ്ഞ ഓഹരികളില്‍ വോള്യം കൂടുതലായതിനാല്‍ സെന്‍സെക്‌സും നിഫ്റ്റിയും മുകളിലേക്ക് ഉയരാന്‍ തുടങ്ങി.

അതേ സമയം എബിബി, കോറമണ്ടല്‍ ഇന്റര്‍നാഷണല്‍, നെയ്‌വേലി ലിഗ്നൈറ്റ്, ഒറാക്കിള്‍, ഗുജറാത്ത് മിനറല്‍ തുടങ്ങിയ കമ്പനികള്‍ അഞ്ചു ശതമാനത്തോളം നേട്ടമുണ്ടാക്കി നിക്ഷേപകരെ അതിശയിപ്പിച്ചു. ഈ കുതിപ്പിന്റെ ദിവസത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് ക്രോംപ്ടണ്‍ ഗ്രീവ്‌സാണ്. 12.23 ശതമാനത്തിന്റെ നഷ്ടമാണ് ഒരൊറ്റ ദിവസം കൊണ്ടുണ്ടായത്. എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, സെസാ ഗോവ, ആംടെക് ഓട്ടോ, ഗുജറാത്ത് ഗ്യാസ് കോ തുടങ്ങിയ കമ്പനികള്‍ക്ക് ബുധനാഴ്ച നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+