കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ ചെയ്തും തീവണ്ടി ടിക്കറ്റെടുക്കാം

Google Oneindia Malayalam News

Irctcf
ദില്ലി: ഇന്ത്യന്‍ റയില്‍വേ ഫോണ്‍കോളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര വാര്‍ത്താവിനിമയമന്ത്രാലയത്തിന്റെ അനുമതി മാത്രം മതി.

ആളുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം കൂടുതല്‍ വേഗത്തില്‍ നല്‍കാനുള്ള റയില്‍വേ തീരുമാനത്തിന്റെ ഭാഗമാണിത്. 138 എന്ന എന്‍ക്വയറി നമ്പറാണ് ഇതിനുവേണ്ടി ഒരുക്കുന്നത്. റയില്‍വേ കൗണ്ടറുകളില്‍ നിന്നു ലഭിക്കുന്ന കാഷ് കാര്‍ഡുകളുപയോഗിച്ചാണ് ബുക്കിങ്.

പുതിയ നമ്പറില്‍ നിന്ന് യാത്രസംബന്ധമായ ഒട്ടുമിക്ക വിവരങ്ങളും ലഭിക്കും. താമസസൗകര്യം, തല്‍ക്കാല്‍ ബുക്കിങ്, തീവണ്ടി നമ്പറുകള്‍, പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ക്കിടയിലുള്ള തീവണ്ടികള്‍ തുടങ്ങിയ കാര്യങ്ങള്‍ പുതിയ നമ്പറിലായിരിക്കും ഉണ്ടാവുക. അതേ സമംയ പിഎന്‍ആര്‍ വിവരങ്ങള്‍ പഴയ നമ്പറായ 139ല്‍ തുടരും.

തുടക്കത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് സേവനങ്ങള്‍ ലഭിക്കുക. പതുക്കെ എല്ലാ പ്രാദേശികഭാഷകളിലേക്കും ഇത് നീട്ടും. പുതിയ നമ്പര്‍ വരുന്നതോടെ 139ലേക്കുള്ള തിരക്കും കുറയും. പ്രതിദിനം 8 ലക്ഷം കോളുകളാണ് ഈ നമ്പറിലേക്കെത്തുന്നത്.

English summary
Indian railway soon introduce call and book rail ticket system. Travellers can book tickets by calling 138 using cash cards provide by IRCTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X