Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ ബിജെപിക്ക് കറുത്ത ദീപാവലി

Bjp
ബാംഗ്ലൂര്‍: രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍, നാലു മുന്‍ മന്ത്രിമാര്‍, ഒരു മന്ത്രി, ഒരു ലോകസഭാ അംഗം, മൂന്ന് നിയമസഭാഅംഗങ്ങള്‍.. ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ 'ഇല്ലാതെ' പോവുന്നവരുടെ കണക്കാണിത്.

തീര്‍ച്ചയായും കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇത് കറുത്ത ദീപാവലി തന്നെയാണ്. മുകളില്‍ പറഞ്ഞ പതിനാലു പേരില്‍ ഒമ്പത് പേരും 'താമര പാര്‍ട്ടി'യില്‍ നിന്നുള്ളവരാണ്. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടിയുടെ ആദ്യമുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബിഎസ് യെദ്യൂരപ്പ തന്നെയാണ് ലിസ്റ്റില്‍ മുന്നില്‍.

അനധികൃത ഖനന കുംഭകോണത്തില്‍ പങ്കുണ്ടെന്ന് ലോകായുക്ത റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 31നാണ് യെദ്യൂരപ്പ മുഖ്യമന്ത്രി കസേര ഒഴിഞ്ഞത്. യെദ്യൂരപ്പയുടെ മകനും ലോകസഭാ അംഗവുമായ ബി വൈ രാഘവേന്ദ്ര കേസില്‍ പ്രതിയാണ്. മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് ഡി കുമാരസ്വാമിയും അദ്ദേഹത്തിന്റെ ഭാര്യയും നിയമസഭാംഗവുമായ അനിതാ കുമാരസ്വാമിയുമാണ് വിചാരണ നേരിടുന്ന ബിജെപിക്കാരല്ലാത്തവര്‍.

മന്ത്രി ജി ജനാര്‍ദ്ദന റെഡ്ഡി, മുന്‍ മന്ത്രിമാരായ കൊട്ട സുബ്രഹ്മണ്യ നായിഡു, എസ് എന്‍ കൃഷ്ണയ്യ ഷെട്ടി, ഹാര്‍ത്താലു ഹാലപ്പ, എംഎല്‍എ ഹേമചന്ദ്ര സാഗര്‍, വൈ സാംപാന്‍ഗി തുടങ്ങിയ പട്ടിക നീളുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+