Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ ബലാല്‍സംഗം ചെയ്ത യുവാവിന് ജയില്‍

ദില്ലി: പതിനാലുകാരിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് ഒരുവര്‍ഷം തടവും മൂവായിരം രൂപ പിഴയും വിധിച്ചു. ബിഹാര്‍ സ്വദേശി സാഗ്ഗു മെഹ്‌തോയ്ക്കാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ്കുമാര്‍ ഗോയല്‍ ശിക്ഷ വിധിച്ചത്.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന കാരണത്താലാണ് കോടതി ശിക്ഷ വിധിച്ചത്. ഒളിച്ചോടി വിവാഹിതരായവരാണ് ഇവര്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മെഹ്‌തോ കുറ്റക്കാരനല്ലെന്ന് കോടതി പറഞ്ഞു.

താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പെണ്‍കുട്ടി അറിയിച്ചതിനെത്തുടര്‍ന്നാണിത്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 14 വയസ്സും നാലു മാസവുമാണ് പ്രായം. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 375 (ബലാത്സംഗം) അനുസരിച്ച്, 16 വയസ് തികയാത്തതിനാല്‍ പെണ്‍കുട്ടിയുടേത് സമ്മതമായി കണക്കാക്കാനാവില്ല.

സ്വരൂപ്‌നഗറില്‍നിന്ന് 2010 മാര്‍ച്ച് 15നാണ് പെണ്‍കുട്ടിയെ കാണാതായത്. മാര്‍ച്ച് 24ന് മെഹ്‌തോയുടെ വീട്ടില്‍നിന്ന് കണ്ടെത്തി. ദില്ലി റെയില്‍വേസ്‌റ്റേഷനില്‍ കാണാമെന്നാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടതെന്നും തുടര്‍ന്ന് രാമനവമി ദിവസം ബിഹാറില്‍ വെച്ച് വിവാഹം കഴിച്ചെന്നും മെഹ്‌തോ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+