കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷ് അംബാനിയുടെ വീടിന് വാസ്തുദോഷം?

  • By Lakshmi
Google Oneindia Malayalam News

Antlia
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മേധാവി മുകേഷ് അംബാനി മുംബൈയില്‍ പണിത വീട് ഏറെ നാള്‍ വാര്‍ത്തകളിലെ താരമായിരുന്നു. വലിപ്പം കൊണ്ടു ആഢംബരങ്ങള്‍കൊണ്ടും ലോകസമ്പന്നന്മാരുടെ വീടുകളെ വെല്ലുന്നതാണ് മുകേഷിന്റെ ആന്റ്‌ലിയ.

എന്നാല്‍ ഈ മണിസൗധത്തിന് വാസ്തുദോഷമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനാലാണ് മുകേഷും കുടുംബവും ഈ വീട്ടിലേയ്ക്ക് താമസം മാറാന്‍ വൈകുന്നതെന്നാണ് മുംബൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

200 കോടി ഡോളറോളമാണ് 27 നിലയുള്ള ഈ വീടിന്റെ വില കണക്കാക്കുന്നത്. കെട്ടിടം പണിതത് വാസ്തു നിയമങ്ങള്‍ പാലിച്ചല്ലെന്നും അതിനാല്‍ത്തന്നെ താമസത്തിന് പറ്റുമോയെന്നകാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകപ്രശസ്തമായ ആര്‍ക്കിടെക്ചര്‍ കമ്പനിയും ഡിസൈനേഴ്‌സും ചേര്‍ന്നാണ് മുകേഷിന്റെ സ്വപ്‌നഭവനം യാഥാര്‍ത്ഥ്യമാക്കിയത്.

നിര്‍മ്മാണകാലത്തുതന്നെ ഈ ആഢംബര ഭവനം വിവാദത്തില്‍ അകപ്പെട്ടിരുന്നു. വഖഫ് ബോര്‍ഡ് വിറ്റ സ്ഥലത്താണ് ആന്റ്‌ലിയ നിര്‍മിച്ചിരിക്കുന്നതെന്നും വിപണിവിലയില്‍ നിന്നു വളരെ കുറച്ചാണ് അംബാനിക്കു ലഭിച്ചതെന്നും പരാതി ഉയര്‍ന്നിരുന്നു.

വഖഫ് ബോര്‍ഡിന്റെ സ്ഥലമായിരുന്നെങ്കിലും ബോര്‍ഡിന്റെ അനുമതി ഇടപാടിനുണ്ടായിരുന്നില്ല. 500 കോടി രൂപ വിലമതിക്കുന്ന പ്‌ളോട്ട് 21 കോടിക്കു നല്‍കിയെന്നാണ് ആക്ഷേപം. സ്ഥലത്തെ ചൊല്ലിയുള്ള പരാതി അന്വേഷിക്കാന്‍ സിബിഐയെ ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

English summary
RIL Chairman and India's richest person, Mukesh Ambani's 27-storey skyscraper 'Antilla' in Mumbai, seems to have failed the 'vastu' test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X