Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷൂ എറിഞ്ഞയാള്‍ക്ക് മാപ്പ് കേജ്‌രിവാള്‍

Arvind Kejriwal
ലഖ്‌നൊ: തനിക്കുനേരേ ചെരുപ്പെറിഞ്ഞ അക്രമിക്കു മാപ്പു നല്‍കിയതായി അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കെജ്രിവാള്‍. സംഭവം തന്നെ വിഷമിപ്പിയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താനുമായി സംസാരിച്ചാല്‍ എല്ലാ തെറ്റിദ്ധാരണകളും ഒഴിവാക്കാനാകുമായിരുന്നു. ഇനിയും അതിനവസരമുണ്ട്എന്താണ് പ്രകോപനത്തിനു കാരണമെന്ന് മനസിലായില്ല. അക്രമം ഒന്നിനും പരിഹാരമല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അക്രമി പൊലീസ് കസ്റ്റഡിയിലാണോയെന്ന് അറിയില്ല. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തെ മോചിപ്പിയ്ക്കുന്നതില്‍ എതിര്‍പ്പില്ല. അക്രമത്തെ പ്രോത്സാഹിപ്പിച്ചാല്‍ ഗാന്ധിയനാണെന്നു പറയുന്നതില്‍ അര്‍ഥമില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ചൊവ്വാഴ്ച ലക്‌നൊവില്‍ സമ്മേളനത്തിനിടെയാണ് കെജ്‌രിവാളിനു നേര്‍ക്ക് ചെരുപ്പെറുണ്ടായത്. ലഖ്‌നൊ യൂനിവേഴ്‌സിറ്റിക്കടുത്തുള്ള ജൂലെ ലാല്‍പാര്‍ക്കില്‍ വച്ച് ജിതേന്ദ്ര പഥക് എന്നയാളാണ് ചെരിപ്പെറിഞ്ഞത്. അണ്ണാ ഹസാരെയുടെ സംഘം അഴിമതിക്കാരാണെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+