അഴിമതിയ്‌ക്കെതിരെ ഒളിക്യാമറ ഉപയോഗിക്കാം: കോടതി

എംപിമാര്‍ കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയിലാക്കിയ കേംബ്രാപോസ്റ്റ് ഡോട്ട്‌കോം എന്ന ന്യൂസ് പോര്‍ട്ടലിലെ അനിരുദ്ധ് ബഹാലിയേയും സുഹാസിനി രാജയേയും പ്രോസിക്യൂട്ട് ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ അനുമതി തേടിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളി.
2010 സെപ്തംബറില്‍ ഇവര്‍ക്കെതിരെയുള്ള ഹര്‍ജിയും കോടതി തള്ളിയിരുന്നു. അഴിമതി തുറന്ന് കാട്ടാന്‍ ഇവര്‍ ഒളിക്യാമറ ഉപയോഗിച്ചതിനെ കോടതി ശരിവച്ചിരുന്നു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അഴിമതി കാണിയ്ക്കുന്നത് പുറത്തുകൊണ്ടുവരാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഒളിക്യാമറ ഉപയോഗിച്ചത് കുറ്റമല്ലെന്ന് കോടതി വിധിച്ചിരുന്നു. എന്നാല്‍ അഴിമതി നടക്കുന്ന വിവരം അവര്‍ക്ക് പൊലീസിനെ അറിയിക്കാമായിരുന്നുവെന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തോട് സുപ്രീംകോടതി യോജിച്ചു.
2005 ഡിസംബറിലാണ് വിവിധ പാര്‍ട്ടികളിലെ 11 എംപിമാര്‍ ചോദ്യം ചോദിയ്ക്കാന്‍ കോഴവാങ്ങിയത്. കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തായതിനെ തുടര്‍ന്ന് ഈ എംപിമാരെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു. കോടതിയുടെ ഈ ഉത്തരവ് പ്രകാരം അഴിമതി പുറത്തു കൊണ്ടുവരാന്‍ സിറ്റിംഗ് ഓപ്പറേഷന്‍ നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അഴിമതി നിരോധന നിയമത്തിലെ ഇരുപത്തിനാലാം വകുപ്പ് പ്രകാരം പരിരക്ഷ ലഭിയ്ക്കും.












Click it and Unblock the Notifications