Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് മല്യയ്ക്ക് ബാംഗ്ലൂരില്‍ ആകാശക്കൊട്ടാരം

vijay Mallya
ബാംഗ്ലൂര്‍: മദ്യരാജാവ് വിജയ് മല്യയ്ക്ക് ബാംഗ്ലൂരില്‍ വന്‍ പഞ്ചനക്ഷത്ര ഭവനം. പ്രമുഖ വ്യവസായി മുകേഷ് അംബാനി മുംബൈയില്‍ പണിതുയര്‍ത്തിയ 27 നിലയുള്ള ആന്‍ഡ്‌ലിയയോട് കിടപിടിക്കുന്ന ബംഗ്ലാവാണ് മല്യ ബാംഗ്ലൂരില്‍ നിര്‍മ്മിച്ച ആകാശക്കൊട്ടാരം.

നഗരഹൃദയത്തില്‍ വിറ്റല്‍ റോഡിലെ യു.ബി. സിറ്റിയില്‍ ഒരേക്കറില്‍ നിര്‍മിച്ച കിംഗ്ഫിഷര്‍ ടവറിന്റെ ഏറ്റവും മുകളിലത്തെ, മുപ്പത്തിനാലാം നിലയില്‍ ഒരേക്കര്‍ വിസ്തൃതിയിലാണ് 'ആകാശത്തെ വൈറ്റ്ഹൗസ്' എന്ന സ്വപ്‌നസൗധം നിര്‍മിച്ചിട്ടുള്ളത്. രണ്ടു തട്ടുകളിലായി നാല്‍പ്പതിനായിരം ചതുരശ്രഅടിയിലാണ് നിര്‍മാണം.

വസതിക്കുള്ളില്‍ സലൂണ്‍, സ്പാ, വീഞ്ഞുമുറി, ജിംനേഷ്യം തുടങ്ങി അത്യാധുനിക സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. വീടിനകത്തും പുറത്തും നീന്തല്‍ക്കുളങ്ങളുമുണ്ട്. മുകളില്‍ ഹെലിപ്പാഡും സജ്ജീകരിച്ചിട്ടുണ്ട്. ബാംഗ്ലൂര്‍ നഗരത്തില്‍ ഇത്ര ഉയരത്തില്‍ ഒരേക്കര്‍ വിസ്തീര്‍ണമുള്ള ഏക ആഡംബര ഭവനമാണ് മല്യയുടേത്.

മൂന്നു ബ്ലോക്കുകളിലായി 82 അപ്പാര്‍ട്ട്‌മെന്റുകളാണ് കിംഗ്ഫിഷര്‍ ടവറിലുള്ളത്. ഇതില്‍ വില്‍പ്പനയ്ക്കുവച്ച 72 എണ്ണത്തില്‍ 30 എണ്ണം മല്യയുടേതും ബാക്കിയുള്ളത് പ്രെസ്റ്റീജിന്റേതുമാണ്. പത്തെണ്ണം മല്യയുടെ കുടുംബാംഗങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. എണ്ണായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്‌മെന്റുകള്‍ക്ക് 20 കോടിയാണ് ഏറ്റവും കുറഞ്ഞവില.

അഞ്ചാംനിലവരെ പാര്‍ക്കിംഗ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. അഞ്ചാം നിലയിലാണ് അപ്പാര്‍ട്ടുമെന്റുകള്‍ ആരംഭിക്കുന്നത്. ഉയരം കൂടുംതോറും അപ്പാര്‍ട്ടുമെന്റുകളുടെ വിലയേറുന്നു. അപ്പാര്‍ട്ടുമെന്റുകളിലേക്കു കടക്കാന്‍ അഞ്ചു വഴികളാണുള്ളത്. ഇതില്‍ രണ്ടുവഴികളേ തല്‍ക്കാലം ഉപയോഗിക്കൂ.

വിറ്റല്‍ മല്യ റോഡില്‍നിന്ന് വിജയ് മല്യയുടെ ഭവനത്തിലേക്കു കടക്കാന്‍ പ്രത്യേകവഴിയുണ്ട്. മല്യയ്ക്ക് നൂറുകാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

ആറായിരം ചതുരശ്ര അടിയുള്ള ക്ലബ്ഹൗസും 39,000 ചതുരശ്ര അടിയുള്ള പൂന്തോട്ടവും അഞ്ചാംനിലയിലാണ് നിര്‍മിച്ചിട്ടുള്ളത്. പത്താംനിലയില്‍ നീന്തല്‍ക്കുളവും പതിനഞ്ചാംനിലയില്‍ ബാഡ്മിന്റണ്‍ കളിസ്ഥലവും ഇരുപത്തിയഞ്ചാംനിലയില്‍ പാര്‍ട്ടിഹാളും ഇതിനോടനുബന്ധിച്ച് പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+