കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റ മെയില്‍ തുറന്ന ഭാര്യക്ക് 100 രൂപ പിഴ

Google Oneindia Malayalam News

മുംബൈ: അനുമതിയില്ലാതെ ഭര്‍ത്താവിന്റെ ഇമെയില്‍ പരിശോധിച്ച ഭാര്യയ്ക്ക് സൈബര്‍ ട്രിബൂണല്‍ 100 രൂപ പിഴചുമത്തി.

സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ പിതാവിനുമെതിരേ നല്‍കിയ പരാതിയ്ക്കുള്ള തെളിവുകളായി ചാറ്റിന്റെയും ഇമെയിലുകളുടെയും പ്രിന്റ് ഔട്ടുകള്‍ കോടതിയില്‍ നല്‍കിയതാണ് തിരിച്ചടിയായത്.

അനിതാ നായിക്കുമായി നല്ല ബന്ധത്തിലായിരുന്ന സമയത്ത് ഇമെയിലുകളുടെ പാസ്‌വേര്‍ഡ് കൈമാറിയിരുന്നുവെന്നും എന്നാല്‍ പിരിഞ്ഞതിനുശേഷം ഈ പാസ്‌വേര്‍ഡ് ദുരുപയോഗം ചെയ്ത് ഇമെയിലുകള്‍ പരിശോധിച്ചുവെന്നുമായിരുന്നു പരാതി.

ഗുരുതരമായ സൈബര്‍ കുറ്റമാണെങ്കിലും കോടതി കേസിനെ പരിഗണിച്ചത് മറ്റൊരു രീതിയിലാണ്. ഇമെയില്‍ എക്കൗണ്ടുകള്‍ തുറന്ന് ശേഖരിച്ച വിവരങ്ങള്‍ കോടതിയുടെയും പോലിസിന്റെയും കൈവശം മാത്രമാണുള്ളത്. ഇത് പൊതുജനത്തിന് ലഭിക്കില്ല. ഈ പശ്ചാത്തലത്തില്‍ സെക്ഷന്‍ 66 സി പ്രകാരം വിശ്വാസവഞ്ചന കുറ്റത്തില്‍ 100 രൂപ പിഴയടയ്ക്കണം-കോടതി നിര്‍ദ്ദേശിച്ചു.

English summary
A woman got a token fine of 100rs for un authorised access of email accounts of her husband and father-in-law.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X