മൂന്ന് കുട്ടികളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു
അലഹാബാദ്: ഭര്‍ത്താവുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയില്‍ മനംനൊന്ത യുവതി മൂന്നു കുട്ടികളെ കൊന്നതിനുശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ അലഹബാദ് ജില്ലയിലാണ് സംഭവം.
ബെയ്ജ്‌റ ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ വച്ച് 35കാരിയായ ചന്ദാ ദേവി നാലുവയസ്സുള്ള മകന്‍ വികാസിനും രണ്ടു വയസ്സുള്ള സഞ്ജീവിനും ഒരു വയസ്സുള്ള രാഗിണിക്കും വിഷം നല്‍കി കൊന്നതിനുശേഷം തൂങ്ങി മരിയ്ക്കുകയായിരുന്നുവെന്ന് പോലിസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങളാണ് ആത്ഹത്യയിലേക്ക് നയിച്ചത്. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് കഴിഞ്ഞ കുറെ ദിവസങ്ങളായി യുവതി മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നത്.
വീട്ടിലുള്ളവരെല്ലാം പുറത്തുപോയ അവസരത്തിലാണ് ഈ കടുംകൈ ചെയ്തത്- പോലിസ് ഇന്‍സ്‌പെക്ടര്‍ രാം ഭരോസെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.












Click it and Unblock the Notifications