ബാംഗ്ലൂര്‍: ഭൂമിതട്ടിപ്പ് കേസില്‍ അറസ്റ്റിലായ ശേഷം റിമാന്റിലായ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളതായി റിപ്പോര്‍ട്ട്. ജയദേവ് ആശുപത്രിയില്‍ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. നെഞ്ചു വേദനയെ തുടര്‍ന്ന് ജയദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യഡിയൂരപ്പയെ കഴിഞ്ഞ ദിവസം വിക്ടോറിയ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.
യെഡിയൂരപ്പയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ട്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പെടെ നിരവധി അസുഖങ്ങള്‍ ഉള്ള അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ജയില്‍വാസം ഒഴിവാക്കാന്‍ താന്‍ രോഗം അഭിനയിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നതായി യെഡിയൂരപ്പ പരാതിപ്പെട്ടു. അതിനാല്‍ തന്നെ ജയിലിലേയ്ക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബുധനാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.
Former chief minister B S Yeddyurappa is suffering from several ailments including Parkinsonism, which is characterised by slow movements and tremors and is popularly known as Parkinson's disease, a Jayadeva hospital discharge memo said. "He has chronic backache, hyperbilirubinemia (an abnormally high concentration of bilirubin in the blood), hypothyroidism, chronic reactive airway disease," the memo addressed to the Parappana Agrahara Central Jail superintendent said.