ശല്യ എസ്എംഎസുകള്‍ തിരിച്ചെത്തുന്നു

ഡുനോട്ട് ഡിസ്റ്റര്‍ബ് എന്ന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ ഫോണുകളില്‍ ഇത്തരം അനാവശ്യ കോളുകള്‍ വരുന്നത് പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ ഏതാനും ആഴ്ചകളായി പൂര്‍ണമായി തടയുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതില്‍ ചിലര്‍ക്ക് വീണ്ടും എസ്എംഎസുകള്‍ എത്തിത്തുടങ്ങി. പാര്‍ഷ്യലി ബ്ലോക്ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്തവരാണ് വെട്ടിലായത്. ആക്‌സസ് പ്രൊവൈഡര്‍ ഇന്‍ഫര്‍മേഷന്‍ നല്‍കാതെ കയറിപ്പറ്റുന്ന മാര്‍ക്കറ്റിംഗ് പരസ്യങ്ങളുമുണ്ട്.
വെബ് എസ്എംഎസുകള്‍ വഴിയാണ് ഇത്തരം എസ്എംഎസുകള്‍ കയറിക്കൂടുന്നതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അഥോറിട്ടി മേധാവി രാജന്‍ മാത്യൂസ് പറഞ്ഞു.
ബ്ലോക്ക് ചെയ്ത മൊബൈലുകളില്‍ പരസ്യം നല്‍കുന്ന കമ്പനിക്ക് 25,000 രൂപ മുതല്‍ 2.5 ലക്ഷം രൂപ വരെപിഴ ഈടാക്കാനാണ് നിലവിലെ നിര്‍ദേശം. കുറച്ചുനാള്‍ മുമ്പ് ഇത്തരത്തില്‍ വൊഡഫോണ്‍ 50,000 രൂപ പിഴ നല്‍കി. എന്തായാലും അനാവശ്യകോളുകള്‍ പൂര്‍ണമായി നിയന്ത്രിക്കാന്‍ ട്രായ്ക്കു കഴിയുമോയെന്ന് കാത്തിരുന്നുതന്നെ കാണണം.












Click it and Unblock the Notifications