കോഴിക്കോട് വെടിവെപ്പ്: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിദ്യാര്‍ഥികളെ അപകടപ്പെടുത്താന്‍ രാധാകൃഷ്ണപിള്ള ഉദ്ദേശിച്ചിരുന്നില്ല. അതിനാല്‍ സംഭവത്തില്‍ രാധാകൃഷ്ണപിള്ളയ്‌ക്കെതിരേ നടപടി വേണ്‌ടെന്നാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്. സുരക്ഷ പരിഗണിച്ച് അദ്ദേഹത്തെ സ്ഥലം മാറ്റാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്. അതേസമയം സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുന്നതില്‍ തെറ്റില്ലെന്നും ജയകുമാറിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നു.
ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. നിയമസഭയില്‍ കഴിഞ്ഞദിവസമുണ്ടായ സംഭവങ്ങളുടെയെല്ലാം മൂലകാരണം കോഴിക്കോട് വെടിവെപ്പായിരുന്നു. ഇത് സംബന്ധിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യമാണ് സഭയിലെ കയ്യാങ്കളിയ്ക്കും പോര്‍വിളിയ്ക്കുമെല്ലാം തുടക്കമിട്ടത്. അപ്പോഴെല്ലാം സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.
രാധാകൃഷ്ണ പിള്ളയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭം നടത്തുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications