Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷ് പൊലീസുകാരിയെ അപമാനിച്ചെന്ന് ഡിജിപി

TV Rajesh
തിരുവനന്തപുരം: ഹൈവേ പൊലീസ് വാഹന പരിശോധനക്കിടെ തന്നെ അപമാനിച്ചെന്ന ടിവി രാജേഷ് എംഎല്‍എയുടെ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.

രാജേഷ് സ്പീക്കര്‍ ജി കാര്‍ത്തികേയന് നല്‍കിയ പരാതിയില്‍ ആഭ്യന്തരവകുപ്പാണ് അന്വേഷണം നടത്തിയത്. വെഞ്ഞാറമൂട്ടില്‍ വാഹന പരിശോധനക്കിടെ എംഎല്‍എയാണെന്ന് തിരിച്ചറിഞ്ഞിട്ടും പോലീസുകാര്‍ തന്നെ അപമാനിച്ചുവെന്നായിരുന്നു രാജേഷിന്റെ പരാതി.

എംഎല്‍.എയും അദ്ദേഹത്തോടൊപ്പം യാത്രചെയ്തിരുന്ന അഡ്വ. എസ്.എസ്.ബിനു, സജാദ് എന്നിവരും ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ചെയ്യുകയും പോലീസുകാരിയെ അപമാനിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ രാജേഷിനെതിരേ പോലീസ് അന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം യുഡിഎഫ് സര്‍ക്കാരിനെ തൃപ്തിപ്പെടുത്താനും എംഎല്‍എയായ തന്നെ അപകീര്‍ത്തിപ്പെടുത്താനുമാണ് വെഞ്ഞാറമൂട് സംഭവത്തില്‍ ഡി.ജി.പി. റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന് ടി.വി. രാജേഷ് പറഞ്ഞു.

കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കാറില്‍ വരികയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തി ഹൈവേ പൊലീസ് അപമാനിക്കുകയായിരുന്നു. കാര്‍ നിര്‍ത്തിയതിനുശേഷം പോലീസുകാരോട് നിയമസഭാ സാമാജികനാണെന്ന് വ്യക്തമാക്കിയിട്ടും പോലീസുകാര്‍ യാത്ര തുടരാന്‍ അനുവദിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വരുന്നതിന് മുമ്പേ ചോര്‍ത്തിക്കൊടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ടി.വി. രാജേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+