സിപിഎം ഉപരോധിക്കുന്നുവെന്ന് പ്രവാസി മലയാളി

2006ല്‍ മുഹമ്മദിന്റെ പുരയിടത്തോട് ചേര്‍ന്നുള്ള ഇടവഴിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം തുടങ്ങിയത്. മൂന്ന് മീറ്റര്‍ വഴിയ്ക്കാവശ്യമായ സ്ഥലം മുഹമ്മദ് വിട്ടു നല്‍കിയിരുന്നു. പിന്നീട് സ്വന്തം സ്ഥലത്തിനോട് ചേര്‍ന്നുള്ള കുടുംബസ്വത്തില്‍ നിന്ന് വഴിയ്ക്ക് ആവശ്യമായ സ്ഥലം നല്‍കുകയും ചെയ്തു. എങ്കിലും ഇവിടെ കൂടുതല്‍ സ്ഥലം വിട്ടുകിട്ടണമെന്നും സംരക്ഷണ ഭിത്തി കെട്ടിക്കൊടുക്കണമെന്നും പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് അസ്ലം പറയുന്നു.
തന്റെ പുതിയ വീടിന് നമ്പര്‍ കിട്ടുന്നതിനായി നാലു വര്‍ഷം മുന്‍പ് മുന്‍സിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയെങ്കിലും പാര്‍ട്ടിക്കാര്‍ ഇടപെട്ട് അത് തടഞ്ഞിരിക്കുകയാണ്. വൈദ്യുതി കണക്ഷന്‍ ലഭിയ്ക്കണമെങ്കില്‍ വീട്ടുനമ്പര്‍ വേണ്ടെങ്കിലും സിപിഎം നേതാവ് ഇടപെട്ട് ഇതും തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും അസ്ലം പരാതിപ്പെടുന്നു.












Click it and Unblock the Notifications