പറവൂര്‍ പീഡനം: നടന്‍ നൗഷാദിനായി തിരച്ചില്‍
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സിനിമ സീരയല്‍ നടനായ നൗഷാദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പറവൂര്‍ കേസിലെ ഇരയായ പെണ്‍കുട്ടിയെ ഊട്ടിയില്‍ എത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
പെണ്‍പട്ടണംഎന്ന സിനിമയിലും ചില സീരിയലുകളിലും വേഷമിട്ടിട്ടുള്ള നൗഷാദ് പെണ്‍കുട്ടിക്ക് സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നാസര്‍ എന്നയാളെയും പൊലീസ് തിരയുന്നുണ്ട്. പാലക്കാട് സ്വദേശിയായ പ്രതി രാജ്യം വിട്ടുവെന്ന സംശയത്തില്‍ ഇയാളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
പറവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അന്‍പതിലധികം പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. വിദേശത്തായിരുന്ന ഡോക്ടര്‍ ഹാരി അസീസ് കീഴടങ്ങിയതു മാത്രമാണ് അടുത്ത കാലത്തുണ്ടായ ഏക അറസ്റ്റ്.
ഇതിനിടെ, പറവൂര്‍ പീഡനക്കേസില്‍ പ്രതിയായ ഒരു ഇടനിലക്കാരിക്ക് എയിഡ്‌സ് ബാധയുള്ളതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. പെണ്‍കുട്ടിയെ ഇടപാടുകാര്‍ക്കായി കാഴ്ചവയ്ക്കുന്നതിനായി കൊണ്ടുപോകുമ്പോള്‍ താനും അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കേസിലെ പ്രതികള്‍ക്കും പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications