വാളകം: കാറിന്റെ ഉടമ സ്ത്രീയാണെന്ന് സൂചന
കൊല്ലം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പറയുന്ന വെളുത്തകാറിന്റെ ഉടമ ഒരു സ്ത്രീയാണെന്ന് പൊലീസിന് വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. ചൊവ്വാഴ്ച ചാത്തന്നൂര്‍, പറവൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തി.
വെളുത്ത ആള്‍ട്ടോ കാറിന്റെ ഉടമ ഒരു സ്ത്രീയാണെന്ന വിവരത്തെ തുടര്‍ന്ന് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള കാറുകളിലേക്ക് അന്വേഷണം കൂടുതല്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. എന്നാല്‍, കാറിന്റെ ഉടമ സ്ത്രീ തന്നെയാണെന്നത് സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ചികിത്സയിലുള്ള കൃഷ്ണകുമാറിന്റെ മൊഴി വീണ്ടുമെടുത്തേക്കാമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ചൊവ്വാഴ്ചയും പോലീസ് അദ്ദേഹത്തെ ചോദ്യംചെയ്തിട്ടില്ല. ഇടുപ്പെല്ലിന് ശസ്ത്രക്രിയ നടത്തിയ അധ്യാപകന് കൂടുതല്‍ നാള്‍ ചികിത്സ വേണ്ടിവരുമെന്നാണ് സൂചന.












Click it and Unblock the Notifications